പത്തനംതിട്ട: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ അറസ്റ്റ് ചെയ്തു. പ്രേരണാ കുറ്റവും മക്കളെ ഉപേക്ഷിച്ച് നാടുവിടാൻ യുവതിക്ക് സഹായമൊരുക്കിയതിനും ബന്ധുവായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്കോട്ട് വീട്ടിൽ അമ്പിളി (31), അയിരൂർ പ്ലാങ്കമൺ വെള്ളിയറ പനച്ചിയ്ക്കൽ വീട്ടിൽ നിധീഷ് മോൻ (27) എന്നിവരാണ് അറസ്റ്റിലായത്. പതിനാല്, പന്ത്രണ്ട് വയസുള്ള രണ്ട് ആൺകുട്ടികളുടെ മാതാവാണ് അമ്പിളി.
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍ - പത്തനംതിട്ട
പതിനാല്, പന്ത്രണ്ട് വയസുള്ള രണ്ട് ആൺകുട്ടികളുടെ മാതാവാണ് അമ്പിളി.
കഴിഞ്ഞ ഒമ്പതാം തീയതി മുതൽ ഭാര്യയെ കാണാനില്ലെന്ന് കാട്ടി അമ്പിളിയുടെ ഭർത്താവ് സനൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പരാതിയുടെ അടിസ്ഥാനത്തിൽ അമ്പിളിയുടെയും സുധീഷിന്‍റേയും മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നും ഇരുവരും തിരുപ്പൂരിൽ ഉണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് ഇരുവരെയും ഫോണിൽ ബന്ധപ്പെട്ട് ഉടൻ തിരുവല്ല സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.
പൊലീസിന്‍റെ നിർദേശ പ്രകാരം നാട്ടിലെത്തിയ ഇരുവരും സ്‌റ്റേഷനിൽ ഹാജരാകാതെ വീണ്ടും മുങ്ങി. തുടർന്ന് വ്യാഴാഴ്ച സുധീഷിന്‍റെ പ്ലാങ്കമണ്ണിലെ വീട്ടിൽ നിന്നും പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ടതിന്‍റെ പേരിൽ 75 ജെ ജെ വകുപ്പ് ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.