കാട്ടുമൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ നിലയ്ക്കലില്‍ സോളാര്‍ വൈദ്യുതിവേലി - latest news updates from sabarimala
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈ ഡിസി വോള്‍ട്ടേജുള്ള സോളാര്‍ വൈദ്യുതിവേലിയാണ് സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ് ചിലവ്
ശബരിമല: നിലയ്ക്കലില്‍ കാട്ടാന, കാട്ടുപന്നി എന്നിവയുടെ ആക്രമണം പതിവായ സാഹചര്യത്തില്‍ സോളാര്‍ വൈദ്യുത വേലി(സോളാര്‍ ഫെന്‍സിംഗ്) സ്ഥാപിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഡ്യൂട്ടിക്കെത്തുന്ന കെ.എസ്.ആര്‍.ടി.സി, പൊലീസ് ജീവനക്കാർക്ക് താല്‍കാലിക താമസ സൗകര്യം ഒരുക്കിയിരിക്കുന്നിടത്താണ് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായത്. ഇതിനെ തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈ ഡിസി വോള്‍ട്ടേജുള്ള സോളാര്‍ വൈദ്യുത വേലിയാണ് സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ് വൈദ്യുതിവേലി സ്ഥാപിക്കുന്നതിനായി ചിലവായത്.