പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ 69.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1459 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ആകെ 10,78,647 വോട്ടര്‍മാരില്‍ 7,52,338 പേര്‍ വോട്ട് ചെയ്തു. 70.78 ശതമാനം പുരുഷന്മാരും 68.85 ശതമാനം സ്ത്രീകളും വോട്ട് ചെയ്തു.
പത്തനംതിട്ടയില്‍ 69.75 ശതമാനം വോട്ട് രേഖപ്പെടുത്തി - election result in pathanamtitta
1459 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ആകെ 10,78,647 വോട്ടര്‍മാരില്‍ 7,52,338 പേര്‍ വോട്ട് ചെയ്തു

പത്തനംതിട്ട നഗരസഭയില്‍ 71.49 ശതമാനം, തിരുവല്ല നഗരസഭയില്‍ 64.68, അടൂര്‍ നഗരസഭയില്‍ 68.42, പന്തളം നഗരസഭയില്‍ 76.67 ശതമാവുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുളിക്കീഴ് ബ്ലോക്കില്‍ 70.48 , മല്ലപ്പള്ളി ബ്ലോക്കില്‍ 67.76, കോയിപ്രം ബ്ലോക്കില്‍ 66.16, റാന്നി ബ്ലോക്കില്‍ 70.16, ഇലന്തൂര്‍ ബ്ലോക്കില്‍ 69.59, പറക്കോട് ബ്ലോക്കില്‍ 70.59, പന്തളം ബ്ലോക്കില്‍ 70.94, കോന്നി ബ്ലോക്കില്‍ 71.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഗ്രാമ പഞ്ചായത്തുകളായ ആനിക്കാട്-66.93, കവിയൂര്‍-72.05, കൊറ്റനാട്- 66.01, കല്ലൂപ്പാറ-67.37, കോട്ടാങ്ങല്‍-69.76, കുന്നന്താനം-65.61, മല്ലപ്പള്ളി-65.58, കടപ്ര-67.23, കുറ്റൂര്‍-69.44, നിരണം-72.71, നെടുമ്പ്രം-72.57, പെരിങ്ങര-72.08, അയിരൂര്‍-65.01, ഇരവിപേരൂര്‍-65.95, കോയിപ്രം-66.03, തോട്ടപ്പുഴശേരി-70.14, എഴുമറ്റൂര്‍-65, പുറമറ്റം-66.2, ഓമല്ലൂര്‍-73.88, ചെന്നീര്‍ക്കര-69.78, ഇലന്തൂര്‍-68.69, ചെറുകോല്‍-69.37, കോഴഞ്ചേരി-65.1, മല്ലപ്പുഴശേരി-69.13, നാരങ്ങാനം-69.67, റാന്നി-പഴവങ്ങാടി-65.29, റാന്നി-69.63, റാന്നി അങ്ങാടി-62.82, റാന്നി പെരുനാട്-72.51, വടശേരിക്കര-70.36, ചിറ്റാര്‍-75.16, സീതത്തോട്-75.26, നാറാണംമൂഴി-69.97, വെച്ചൂച്ചിറ-72.08, കോന്നി-71.01, അരുവാപ്പുലം-69.69, പ്രമാടം-72.45, മൈലപ്ര-71.03, വള്ളിക്കോട്-73.48, തണ്ണിത്തോട്-71, മലയാലപ്പുഴ-71.95, പന്തളം തെക്കേക്കര-74.83, തുമ്പമണ്‍-73.32, കുളനട-70.71, ആറന്മുള-68.57, മെഴുവേലി-69.94, ഏനാദിമംഗലം-72.24, ഏറത്ത്-71.92, ഏഴംകുളം-69.91, കടമ്പനാട്-71.9, കലഞ്ഞൂര്‍-69.41, കൊടുമണ്‍-72.23, പള്ളിക്കല്‍-68.64 ശതമാനവും വോട്ട് രേഖപ്പെടുത്തി.