കേരളം

kerala

ETV Bharat / state

അപകടത്തിൽ പരിക്കേറ്റ വില്ലേജ് ഓഫീസർക്ക് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി - village officer accident

അർഹതപ്പെട്ട ശമ്പളവും പെൻഷനും സർക്കാർ തടഞ്ഞുവച്ചിരിക്കുന്നതായാണ് പരാതി

പത്തനംതിട്ട  വനിതാ വില്ലേജ് ഓഫീസർ  വനിതാ വില്ലേജ് ഓഫീസർ അപകടം  ഇലന്തൂർ വില്ലേജ് ഓഫീസർ  കോഴഞ്ചേരി  village officer  village officer accident  pathanamthitta
അപകടത്തിൽ പരിക്കേറ്റ വില്ലേജ് ഓഫീസർക്ക് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല

By

Published : Jul 24, 2020, 8:37 AM IST

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ വനിതാ വില്ലേജ് ഓഫീസർക്ക് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങൾ. അർഹതപ്പെട്ട ശമ്പളവും പെൻഷനും സർക്കാർ തടഞ്ഞുവച്ചിരിക്കുന്നതായാണ് വില്ലേജ് ഓഫീസര്‍ അജിതകുമാരിയുടെ കുടുംബത്തിന്‍റെ പരാതി.

അപകടത്തിൽ പരിക്കേറ്റ വില്ലേജ് ഓഫീസർക്ക് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല

2012 മെയ് 22ന് ജോലി കഴിഞ്ഞ് കൊടുമണിലെ വീട്ടിലേക്ക് പോകും വഴി സഹപ്രവർത്തകന്‍റെ ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണാണ് അജിതകുമാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലായിരുന്നു. സംസാരശേഷിയും ചലനശേഷിയും പൂർണമായി നഷ്ടപ്പെട്ടു.10 ലക്ഷത്തോളം രൂപ സ്വകാര്യ ആശുപത്രിയിൽ ചിലവായി. ഇലന്തൂർ വില്ലേജ് ഓഫീസറായിരുന്ന അജിതകുമാരിയെ സർവീസിൽ നിന്ന് ഒഴിവാക്കി പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. 2021 മെയ് 21 വരെ അജിതകുമാരിക്ക് സർവീസ് ഉണ്ട്. അധികൃതർ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കണമെന്നാണ് ഭർത്താവ് രാജൻ പിള്ളയുടെ ആവശ്യം.

2014 മുതൽ ഇൻവാലിഡ് പെൻഷന് പരിഗണിക്കാൻ അപേക്ഷ നൽകി. മെഡിക്കൽ ബോർഡിന് ചികിത്സാ രേഖകൾ സമർപ്പിച്ചെങ്കിലും അതിനും ഫലമുണ്ടായില്ല. റീ ഇoബേഴ്സ്മെന്‍റായി മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഈ തുക ലഭിച്ചത് ആലപ്പുഴയിലെ മറ്റൊരു അജിതകുമാരിക്കാണ്. മുഖ്യമന്ത്രിയുടെ ചികിത്സാ നിധിയിൽ നിന്ന് ലഭിച്ച തുകയും തിരിച്ചെടുത്തു. ഇപ്പോൾ ചികിത്സാരേഖകൾ നഷ്ടപ്പെട്ടു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നീതിക്കായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.

ABOUT THE AUTHOR

...view details