പത്തനംതിട്ട :രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തില്‍ മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
ഗാന്ധി ജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്‌പാര്‍ച്ചനയും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഗാന്ധിയന്‍ ആദര്‍ശങ്ങളും ചിന്തകളും കേവലം ഒരു ദിവസം മാത്രം ഓര്‍ക്കേണ്ട ഒന്നല്ല. വര്‍ത്തമാന കാലഘട്ടത്തില്‍ നമ്മുടെ ചിന്തകളേയും സാമൂഹിക ഇടപെടലുകളേയും നയിക്കുന്ന മറ്റൊരു മാതൃകയില്ല.
വർത്തമാന കാലഘട്ടിൽ ഗാന്ധി ദർശനങ്ങൾക്ക് വലിയ പ്രസക്തി; വീണ ജോര്‍ജ് നമ്മുടെ ചിന്തകളേയും സാമൂഹിക ഇടപെടലുകളേയും, പ്രവര്‍ത്തനങ്ങളേയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് അനുസൃതമായി അവലോകനം ചെയ്ത് പരിവര്‍ത്തനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ല ഭരണകേന്ദ്രത്തിന്‍റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ല കലക്‌ടർ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ല പൊലീസ് മേധാവി ആര്‍. നിശാന്തിനി, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, എഡിഎം അലക്‌സ്. പി. തോമസ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി. വേണുഗോപാലകുറുപ്പ് എന്നിവര്‍ ഹാരാര്‍പ്പണവും പുഷ്‌പാര്‍ച്ചനയും നടത്തി.