കേരളം

kerala

ETV Bharat / state

സിപിഎം പാലക്കാട്‌ ജില്ല സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന് വി മുരളീധരൻ - v-muraleedharan against cpm palakkad secretary

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പാലക്കാട് സന്ദർശിച്ച ശേഷമാണ്‌ അവിടെ ആദ്യ കൊലപാതകം നടന്നതെന്ന ആരോപണത്തിന് മറുപടി

കേന്ദ്രമന്ത്രി വി മുരളീധരൻ  കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട്  സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറി  കേന്ദ്രമന്ത്രി വി മുരളീധരൻ പരാമർശം  കർഷകന്‍റെ ആത്മഹത്യ  എസ്‌ഡിപിഐ  v-muraleedharan against cpm palakkad secretary  v muraleedharan
സിപിഎം പാലക്കാട്‌ ജില്ലാ സെക്രട്ടറിയുടെ തലച്ചോറ് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കണം:കേന്ദ്രമന്ത്രി വി മുരളീധരൻ

By

Published : Apr 17, 2022, 9:00 PM IST

പത്തനംതിട്ട : സിപിഎം പാലക്കാട്‌ ജില്ല സെക്രട്ടറിയുടെ തലച്ചോറ് അദ്ദേഹം അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തിരുവല്ല നിരണത്ത് ആത്മഹത്യ ചെയ്‌ത കർഷകന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പാലക്കാട് സന്ദർശിച്ച ശേഷമാണ്‌ അവിടെ ആദ്യ കൊലപാതകം നടന്നതെന്ന് സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ആരോപിച്ചിരുന്നു. ഇതിനോടായിരുന്നു പ്രതികരണം.

Also read: പത്തനംതിട്ടയില്‍ കർഷകൻ ആത്മഹത്യ ചെയ്തു

എസ്‌ഡിപിഐയെ നിരോധിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും തീരുമാനമുണ്ടോ എന്ന ചോദ്യത്തിന് അത് ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്ന ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട കാര്യമാണെന്നും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച എന്തെങ്കിലും ശിപാർശ തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കേന്ദ്രമന്ത്രി മറുപടി നൽകി.

ABOUT THE AUTHOR

...view details