പത്തനംതിട്ട: കനത്ത മഴയില്‍ സംരക്ഷണ ഭിത്തി തകർന്ന് ഉപദേവതാ ക്ഷേത്രം നദിയിൽ പതിച്ചു. നരിയാപുരം ആൽത്തറ മഹാദേവര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ ഉപദേവതാ ക്ഷേത്രമാണ് അച്ചന്‍കോവിലാറ്റില്‍ പതിച്ചത്.
കനത്ത മഴയിൽ ഉപദേവതാ ക്ഷേത്രം നദിയിൽ പതിച്ചു - heavy rain pathanamthitta
സംരക്ഷണ ഭിത്തിയുടെ അടിത്തറ കാലപ്പഴക്കത്താല്‍ തകർന്നു അപകടഭീഷണിയില്‍ ആയിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിലാണ് സംഭവം. ഏകദേശം 50 മീറ്ററോളം പൂര്‍ണമായും നദിയിലിലേക്ക് ഇടിഞ്ഞ് താഴ്‌ന്നിട്ടുണ്ട്. ബാക്കി ഭാഗങ്ങള്‍ വീഴാവുന്ന നിലയിലാണ്. ഇവിടെയുണ്ടായിരുന്ന സേവാപന്തലും തകര്‍ന്നു. ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കാൽ നൂറ്റാണ്ടു മുൻപ് ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സംരക്ഷണഭിത്തി കെട്ടിയിരുന്നു. തുടർച്ചയായി പെയ്‌ത കനത്ത മഴയിൽ രണ്ട് സംരക്ഷണ ഭിത്തികളും തകര്‍ന്നതോടെയാണ് ഉപദേവത ക്ഷേത്രം ഉള്‍പ്പെടെ നദിയിലേക്ക് പതിച്ചത്. നദിയില്‍ നിന്ന് മുപ്പത് അടിയോളം ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
സംരക്ഷണ ഭിത്തിയുടെ അടിത്തറ കാലപ്പഴക്കത്താല്‍ തകർന്നു അപകടഭീഷണിയില്‍ ആയിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ക്ഷേത്ര ഭാരവാഹികള്‍ ജലസേചന മന്ത്രി, എം.എല്‍.എ , കലക്‌ടര്‍, ഇറിഗേഷന്‍ വകുപ്പ് എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചെയ്‌തിരുന്നു.