പത്തനംതിട്ട: മണിമലയാറ്റിലെ പുളിക്കീഴ് കടവിന് സമീപത്ത് നിന്നും അജ്ഞാതനായ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി. പുളിക്കീഴ് പാലത്തിന് സമീപത്തെ കടവിൽ നിന്നും ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടവിന് സമീപത്തെ വള്ളിപ്പടർപ്പിനോട് ചേർന്ന് മലർന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
പുളിക്കീഴ് കടവിന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം - deadbody found in Pulikeezh Kadavu
ഇന്ന് രാവിലെ 10 മണിയോടെയാണ് കടവിന് സമീപത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
പുളിക്കീഴ് കടവിന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പുളിക്കീഴ് പൊലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. അതിന് ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മരണപ്പെട്ടയാളെ തിരിച്ചറിയുന്നവർ പുളിക്കീഴ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ് ഐ അറിയിച്ചു.