കേരളം

kerala

ETV Bharat / state

എൻഡിഎ വിട്ടുവന്നാല്‍ ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് കോടിയേരി - kodiyeri on bdjs latest news

പരാജയം ഉറപ്പായതിനാലാണ് എൽഡിഎഫിനെതിരെ യു ഡി എഫ് വോട്ടുകച്ചവടം ആരോപിക്കുന്നതെന്നും കോടിയേരി പത്തനംതിട്ടയില്‍ പറഞ്ഞു.

കോടിയേരി

By

Published : Oct 12, 2019, 9:01 PM IST

Updated : Oct 12, 2019, 9:30 PM IST

പത്തനംതിട്ട:ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം പതിവാക്കിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോന്നിയിലും വട്ടിയൂർക്കാവിലും സിപിഎം, ബിജെപി വോട്ടുകച്ചവടം ഉള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ച പശ്ചാത്തലത്തിലായിരുന്നു കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. പരാജയം ഉറപ്പായതിനാലാണ് എൽഡിഎഫിനെതിരെ യു ഡി എഫ് വോട്ടുകച്ചവടം ആരോപിക്കുന്നതെന്നും കോടിയേരി പത്തനംതിട്ടയില്‍ പറഞ്ഞു.

എൻഎസ്എസ് ഉൾപ്പടെ ഒരു സമുദായ സംഘടനയോടും വിരോധമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എന്‍ഡിഎ വിട്ടുവന്നാല്‍ ബിഡിജെഎസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു. ബിഡിജെഎസിനെ സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എൻഎസ്എസ് ഉൾപ്പടെ ഒരു സമുദായ സംഘടനയോടും വിരോധമില്ല. ചർച്ച വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എൻ എസ് എസ് ആണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Last Updated : Oct 12, 2019, 9:30 PM IST

ABOUT THE AUTHOR

...view details