കേരളം

kerala

ETV Bharat / state

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു - pathanamthitta missing

കുളിക്കാനിറങ്ങുന്നതിനിടെ യുവാക്കൾ ഒഴുക്കിൽപ്പെടുകയായിരുന്നു. രണ്ടു പേരെ കാണാതായി. മൂന്ന് പേർ രക്ഷപ്പെട്ടു.

പത്തനംതിട്ട കാൺമാനില്ല  തിരുവല്ല മണിമലയാറ്  മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി  കുറ്റൂർ റെയിൽവേ മേൽപ്പാലം  Thiruvalla manimalayaar  pathanamthitta missing  kuttoor
തിരുവല്ലയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കാണാതായി

By

Published : Aug 3, 2020, 10:07 AM IST

Updated : Aug 3, 2020, 10:26 AM IST

പത്തനംതിട്ട:തിരുവല്ല മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. കുറ്റൂർ റെയിൽവേ മേൽപ്പാലത്തിന് താഴെയുള്ള കടവിലാണ് ജോയൽ (24), പാറയിൽ ജിബിൻ (22) എന്നിവരെ കാണാതായത്. ഇവർ കുറ്റൂർ സ്വദേശികളാണ്. കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്ന് യുവാക്കൾ രക്ഷപ്പെട്ടു. ജെറിൻ, ചിന്തു, മിഥുൻ എന്നിവരാണ് രക്ഷപെട്ടത്.

കാണാതായ യുവാക്കൾക്കായി തിരച്ചിൽ തുടരുന്നു

ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. കുളിക്കാനിറങ്ങുന്നതിനിടെ യുവാക്കൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിശമന സേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഏഴു മണിയോടെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.

Last Updated : Aug 3, 2020, 10:26 AM IST

ABOUT THE AUTHOR

...view details