പത്തനംതിട്ട : മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്സോ കോടതി. പത്തനംതിട്ട വെച്ചൂച്ചിറയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി മകളെ പീഡിപ്പിച്ച പിതാവിനാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി മൂന്ന് ജീവപര്യന്തം വിധിച്ചത്. സംരക്ഷിക്കേണ്ടയാള്‍ തന്നെ ഇത്തരത്തില്‍ ഒരു കുറ്റകൃത്യം ചെയ്തത് അംഗീകരിക്കാന്‍ കഴിയാത്തതും ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു.
മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം
2016 മുതല്‍ പല സ്ഥലങ്ങളില്‍ എത്തിച്ച് ഇയാൾ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പത്തനംതിട്ടയിൽ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം
ALSO READ:മുൻ മിസ്റ്റർ കേരളയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ജിം ജോബി അറസ്റ്റില്‍
2016 മുതല്‍ പല സ്ഥലങ്ങളില്‍ എത്തിച്ചാണ് കുട്ടിയെ പിതാവ് പീഡിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്ന് പെൺകുട്ടി രണ്ടാനമ്മയോട് പീഡനവിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നല്കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.