കേരളം

kerala

Travancore Devaswom Board| ദേവസ്വം ബോര്‍ഡിനെ സ്വയം പര്യാപ്തമാക്കല്‍ ലക്ഷ്യം : കെ അനന്ത​ഗോപന്‍

By

Published : Nov 20, 2021, 8:48 PM IST

തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ (Travancore Devaswom Board) അധീനതയിലുള്ള ഭൂമിയടക്കം കൃഷിയോ​ഗ്യമാക്കി കൂടുതല്‍ വരുമാന വര്‍ധനവിന് ശ്രമിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്ത​ഗോപന്‍ (K Anantha Gopan)

Travancore Devaswom Board  K Anantha Gopan  കെ അനനന്ത​ഗോപന്‍  തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്  ശബരിമല തീര്‍ഥാടനം  Sabarimala Pilgrimage
ദേവസ്വം ബോര്‍ഡിനെ സ്വയം പര്യാപ്തമാക്കുക ലക്ഷ്യം : കെ അനനന്ത​ഗോപന്‍

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ (Travancore Devaswom Board) അധീനതയിലുള്ള ഭൂമിയടക്കം കൃഷിയോ​ഗ്യമാക്കി കൂടുതല്‍ വരുമാന വര്‍ധനവിന് ശ്രമിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്ത​ഗോപന്‍ (K Anantha Gopan). ഏക്കറുകണക്കിന് ഭൂമി ബോര്‍ഡിനുകീഴില്‍ വെറുതെ കിടക്കുന്നുണ്ട്. അവയില്‍നിന്ന് അധിക വരുമാനം നേടാന്‍ ആവശ്യമായ നടപടിയെടുക്കും. ബോര്‍ഡിനെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്‍റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറഞ്ഞ സമയപരിധിക്കുള്ളില്‍ മനുഷ്യസാധ്യമായ എല്ലാ സജ്ജീകരണങ്ങളും തീര്‍ഥാടകര്‍ക്ക് ഒരുക്കിയിട്ടുണ്ട്. പരാതികള്‍ കഴിവതും പരിഹരിച്ചു. സര്‍ക്കാരിന്‍റെ എല്ലാ വകുപ്പും ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ തീര്‍ഥാടകരുടെ വരവ് കൂടുമെന്നാണ് പ്രതീക്ഷ. വെര്‍ച്വൽ സംവിധാനത്തില്‍ ബുക്കുചെയ്ത 8000 പേരില്‍ ആദ്യ ദിനം 6000 പേരാണ് വന്നത്. രണ്ടാം ദിവസം തീര്‍ഥാടകരുടെ എണ്ണംകൂടി. നിലവില്‍ പത്ത് കേന്ദ്രങ്ങളില്‍ സ്പോട്ട് ബുക്കിങ് കൂടി തുടങ്ങിയതോടെ കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ലഭിക്കും.

ALSO READ: Repeal Of Farm Laws|'ഗുണങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്രത്തിന് വീഴ്‌ച' ; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സുരേഷ് ഗോപി

ഏറ്റവും നല്ല രീതിയില്‍ മണ്ഡല, മകരവിളക്ക് ഉത്സവം നടത്താനാണ് ശ്രമിക്കുന്നത്. എല്ലാ കാര്യത്തിലും സുതാര്യമായ നടപടിയാണ് ബോര്‍ഡിന്‍റെ ഭാ​ഗത്തുനിന്ന് ഉണ്ടാവുക. കൃത്രിമം നടത്താന്‍ ആരു ശ്രമിച്ചാലും കര്‍ശന നടപടിയുണ്ടാകും. പരമ്പരാ​ഗത പാത തുറന്നുകൊടുക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ കൂടി അഭിപ്രായം തേടിയ ശേഷം നടപടിയെടുക്കും.

പമ്പയില്‍ വെള്ളം ഇറങ്ങിയാല്‍ പമ്പാ സ്നാനത്തിന് സര്‍ക്കാരുമായി ആലോചിച്ച്‌ നടപടിയെടുക്കും. അതോടൊപ്പം ബലി തര്‍പ്പണത്തിനും നടപടിയുണ്ടാകുമെന്ന് പ്രസിഡന്‍റ് പറഞ്ഞു.

അതേസമയം ശബരിമല തീര്‍ഥാടനം (Sabarimala Pilgrimage) തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് ശര്‍ക്കര വിവാദത്തിന് പിന്നിലെന്ന് പ്രസിഡന്‍റ് പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിലെ കമ്പനിയാണ് 2019ല്‍ ശര്‍ക്കര വിതരണം ചെയ്തത്. പായ്ക്കറ്റിന്‍റെ മുകളില്‍ ഹലാല്‍ എന്ന് എഴുതിയിരുന്നു. ​ഗള്‍ഫിലടക്കം വിതരണം ചെയ്യുന്ന കമ്പനി അതിന്‍റെ ഭാ​ഗമായാണ് അത്തരത്തില്‍ എഴുതിയിരുന്നതെന്നാണ് മനസിലാകുന്നത്.

കൊവിഡ് കാലത്ത് തീര്‍ഥാടകര്‍ കുറഞ്ഞതിനാല്‍ മുഴുവന്‍ ശര്‍ക്കരയും ഉപയോ​ഗിക്കേണ്ടി വന്നില്ല. പഴകിയ ശര്‍ക്കര മുഴുവനും നീക്കംചെയ്തു. മറ്റൊരു കമ്പനിയില്‍ നിന്നാണ് ഇത്തവണ ശര്‍ക്കര വാങ്ങിയത്. ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details