കേരളം

kerala

ETV Bharat / state

ക്രിസ്‌മസ് ആഘോഷം വേറിട്ടതാക്കാൻ ഭീമൻ കേക്ക്

ഏഴ് അടി ഉയരത്തിൽ 500 കിലോ തൂക്കത്തിലാണ് വാനില കേക്ക് നിര്‍മിച്ചത്

By

Published : Dec 23, 2019, 5:20 PM IST

Updated : Dec 23, 2019, 6:58 PM IST

to make Christmas celebration unique Management made giant cake  ക്രിസ്‌മസ് ആഘോഷം വേറിട്ടതാക്കാൻ ഭീമൻ കേക്ക് നിര്‍മിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കി മാനേജ്മെന്‍റ്  പത്തനംതിട്ട  ഭീമൻ കേക്ക്
ക്രിസ്‌മസ് ആഘോഷം വേറിട്ടതാക്കാൻ ഭീമൻ കേക്ക് നിര്‍മിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കി മാനേജ്മെന്‍റ്

പത്തനംതിട്ട: ക്രിസ്‌മസ് ആഘോഷിക്കാൻ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭീമൻ കേക്ക് ഒരുക്കി നല്‍കി അടൂർ എസ്എൻഐടിയിലെ മാനേജ്മെന്‍റ്. ക്രിസ്‌മസ് ട്രീയുടെ മാതൃകയില്‍ ഏഴ് അടി ഉയരത്തിൽ 500 കിലോ തൂക്കത്തിലാണ് മാനേജ്മെന്‍റ് ഭീമൻ കേക്ക് നിര്‍മിച്ചിരിക്കുന്നത്. കേക്ക് ആർട്ടിസ്റ്റ് നീതു ബേബിയുടെ നേതൃത്വത്തിൽ 10 വിദ്യാർഥികളും അധ്യാപകരും ചേര്‍ന്നാണ് ഏറെ രുചിയുള്ള വാനില കേക്ക് ഒരുക്കിയത്.

ക്രിസ്‌മസ് ആഘോഷം വേറിട്ടതാക്കാൻ ഭീമൻ കേക്കുമായി അടൂർ എസ്എൻഐടി

കോളജിലെ ശീതീകരിച്ച മുറിയിലാണ് ഭീമൻ കേക്ക് നിർമാണം പൂർത്തിയാക്കിയത്. ആഘോഷ വേദിയിലേക്ക് കേക്ക് എത്തുന്നതുവരെ കേക്ക് നിര്‍മാണം രഹസ്യമായിരുന്നു. അതുകൊണ്ടുതന്നെ ആഘോഷ വേദിയിലേക്ക് ട്രോളിയില്‍ കേക്കെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ കൗതുകമായി.

Last Updated : Dec 23, 2019, 6:58 PM IST

ABOUT THE AUTHOR

...view details