പത്തനംതിട്ട:സ്ത്രീകൾ, ട്രാന്‍സ്‌ജെന്‍ഡറുകൾ, ഭിന്നശേഷിക്കാർ, കുട്ടികൾ തുടങ്ങിയവർക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുന്ന പ്രശ്നങ്ങളിൽ അതിവേഗം പരിഹാരം കാണുമെന്ന് നിയമസഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഐഷാപോറ്റി എം.എല്‍.എ. പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാ ക്ഷേമ സമിതിയുടെ തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.
മാനസിക വൈകല്യങ്ങള്‍ നേരിടുന്നവരെ പാര്‍പ്പിക്കുവാന്‍ ഷെല്‍ട്ടര്‍ഹോമുകള്‍ സ്ഥാപിക്കും: നിയമസഭാ സമിതി
2016 സെപ്തംബറില്‍ ചിറ്റാറില്‍ ആകാശ ഊഞ്ഞാലില്‍നിന്നും വീണ് രണ്ടു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമിതി തെളിവെടുത്തു.
നേരത്തെ ലഭിച്ച രണ്ടു പരാതികളിലും യോഗത്തില്‍ നേരിട്ടു ലഭിച്ച മൂന്നു പരാതികളിലും സമിതി നടപടികള്‍ സ്വീകരിച്ചു. 2016 സെപ്തംബറില്‍ ചിറ്റാറില്‍ ആകാശ ഊഞ്ഞാലില്‍നിന്നും വീണ് രണ്ടു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമിതി തെളിവെടുത്തു. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും വലിയ രീതിയിലുള്ള പിഴവാണു സംഭവിച്ചതെന്നും ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ഇതുപോലെയുള്ള അപകടങ്ങള്‍ക്കു കാരണമെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടാകുന്നതിനു നിര്‍ദേശം നല്‍കുമെന്നും സമിതി അറിയിച്ചു.