ശബരിമലയിൽ ദർശനം നടത്തി ടിക്കാറാം മീണ - ശബരിമലയിൽ ദർശനം നടത്തി
വൈകുന്നേരം 6.30 ഓടെ ഇരുമുടികെട്ടുമായി സന്നിധാനത്തെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ദീപാരാധനയ്ക്കും പടി പൂജയ്ക്കും ശേഷമാണ് പടി ചവിട്ടിയത്.
ശബരിമലയിൽ ദർശനം നടത്തി ഓഫീസർ ടിക്കാറാം മീണ
ശബരിമല:ശബരിമലയിൽ ദർശനം നടത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ . വൈകുന്നേരം 6.30 ഓടെ ഇരുമുടികെട്ടുമായി സന്നിധാനത്തെത്തിയ മീണ ദീപാരാധനയ്ക്കും പടി പൂജയ്ക്കും ശേഷമാണ് പടി ചവിട്ടിയത്. ശ്രീകോവിലിന് മുന്നിലെത്തിയ മീണയ്ക്ക് മേൽശാന്തി സുധീർ നമ്പൂതിരി പ്രസാദം നൽകി. തുടർന്ന് മാളികപ്പുറത്തും ടിക്കാറാം മീണ ദർശനം നടത്തി.