പത്തനംതിട്ട: പെണ്‍കുട്ടികളായ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് നിന്ന വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അയിരൂര്‍ സ്വദേശിയായ സുജിത് കുമാർ (43), ഭാര്യ അനുപമ സുജിത് (37), അനു പി.ചന്ദ്രൻ (43) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് (ഒക്‌ടോബര്‍ 27) കേസിനാസ്‌പദമായ സംഭവം.
പെണ്‍കുട്ടികളോട് സംസാരിച്ച വിദ്യാര്‍ഥിയെ മര്‍ദിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍ - വിദ്യാര്‍ഥി
വഴിയരികില്‍ പെണ്‍കുട്ടികളോട് സംസാരിച്ച് നിന്നപ്പോഴാണ് കാറിലെത്തിയ സംഘം വിദ്യാര്‍ഥിയെ ചോദ്യം ചെയ്‌തത്.
കോഴഞ്ചേരി വാഴക്കുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം സംസാരിച്ച് നില്‍ക്കുമ്പോഴാണ് കാറിലെത്തിയ സംഘം കുട്ടികളെ ചോദ്യം ചെയ്‌തത്. എന്നാല്‍ ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച വിദ്യാര്‍ഥിയെ സംഘം മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് തന്നെ ആറന്മുള പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തു.
പൊലീസ് ഇൻസ്‌പെക്‌ടര്‍ സി.കെ മനോജ് എസ്.ഐമാരായ രാജേഷ് കുമാർ, അനിരുദ്ധൻ, എഎസ്ഐ സജീഫ് ഖാൻ, സിപിഒമാരായ അഖിൽ, സുജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.