പത്തനംതിട്ട:അടൂർ ബൈപാസിൽ വീടിന് മുന്നിൽ തിങ്കളാഴ്ച്ച പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മർദ്ദിച്ച കേസിൽ മൂന്ന് പ്രതികളെ പിടികൂടി. പെരിങ്ങനാട് സ്വദേശികളായ അജയ് (23), നിഖിൽ സോമൻ (21), ശ്രീനി സന്തോഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാളം സ്വദേശിയായ വിഷ്ണു സോമന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ദീപാവലി ആഘോഷത്തിനിടെയാണ് സംഘം വിഷ്ണുവിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചത്. സംഘത്തിന്റെ ശല്യം സഹിക്കാതായതോടെയാണ് വിഷ്ണു യുവാക്കളെ ചോദ്യം ചെയ്തത്.