പത്തനംതിട്ട:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മൂന്ന് പേരിൽ നേരിയ പനി കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. സ്രവ പരിശോധന അടക്കമുള്ള കൂടുതൽ പരിശോധനകൾക്ക് ഇവരെ വിധേയരാക്കും. ജർമനി, ദുബായ് എന്നിവിടങ്ങളിൽ നിന്നും എത്തിയ രണ്ട് പേരും കൊച്ചിയിൽ ജോലി ചെയ്‌തിരുന്ന ഒരാളും ഉൾപ്പടെ മൂന്ന് പേരിലാണ് പനി കണ്ടെത്തിയിരിക്കുന്നത്.
പത്തനംതിട്ടയില്‍ വീട്ടിലുണ്ടായിരുന്നവരുടെ നിരീക്ഷണം ശക്തമാക്കി
വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മൂന്ന് പേരിൽ നേരിയ പനി കണ്ടെത്തിയതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. സ്രവ പരിശോധന അടക്കമുള്ള കൂടുതൽ പരിശോധനകൾക്ക് ഇവരെ വിധേയരാക്കും.
കഴിഞ്ഞ ദിവസം സ്രവം പരിശോധനയ്ക്കയച്ച ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. 899 പേർ നിലവിൽ ഗാർഹിക നിരീക്ഷണത്തിൽ തുടരുന്നുണ്ട്. 1155 പേരെയാണ് അഞ്ച് പഞ്ചായത്തുകളിലും നഗരസഭാ പരിധിയിലുമായി പരിശോധനകൾക്ക് ശേഷം നിരീക്ഷണത്തിലാക്കിയിരുന്നത്. ഇവരിൽ 700 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരും 455 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 256 പേർ ഇതുവരെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. മേഖലയിൽ ആർക്കും തന്നെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.