കേരളം

kerala

ETV Bharat / state

കൊവിഡ് നിയന്ത്രണലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവ് - Thiruvalla Taluk covid control violation

തിരുവല്ല താലൂക്കിൽ കൊവിഡ് ലംഘനം കണ്ടെത്തി നടപടിയെടുക്കാൻ സബ് കലക്ടർ നിർദേശം നൽകി

തിരുവല്ല താലൂക്ക്  കൊവിഡ് നിയന്ത്രണലംഘനം കണ്ടെത്തി നടപടിയെടുക്കാൻ സബ് കലക്ടർ നിർദേശം നൽകി  തിരുവല്ല താലൂക്കിൽ കൊവിഡ് നിയന്ത്രണലംഘനം കണ്ടെത്തി നടപടിയെടുക്കാൻ സബ് കലക്ടർ നിർദേശം നൽകി  Thiruvalla Taluk  Thiruvalla Taluk covid control violation  sub-collector
തിരുവല്ല താലൂക്കിൽ കൊവിഡ് നിയന്ത്രണലംഘനം കണ്ടെത്തി നടപടിയെടുക്കാൻ സബ് കലക്ടർ നിർദേശം നൽകി

By

Published : Oct 17, 2020, 2:02 PM IST

പത്തനംതിട്ട: തിരുവല്ല താലൂക്കിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ താലൂക്ക് പരിധിയിൽ നടക്കുന്ന കൊവിഡ് ചട്ടലംഘനവും നിരോധനാജ്ഞാ ലംഘനങ്ങളും കണ്ടെത്തി നടപടിയെടുക്കാൻ സബ് കലക്ടറുടെ നിർദേശം. വിവിധ വകുപ്പുകൾക്കാണ് സബ് കലക്ടര്‍ ചേതൻ കുമാർ മീണ നിര്‍ദേശം നല്‍കിയത്. ഇതിനായി നഗരസഭയയിൽ മൂന്നും താലൂക്കിലെ പഞ്ചായത്തുകളിൽ ഒമ്പതും സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചു. ആന്‍റിജൻ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ താലൂക്ക് ആശുപത്രിയിൽ കൂടുതൽ സൗകര്യമേർപ്പെടുത്താൻ തഹസിൽദാരെ ചുമതലപ്പെടുത്തി.

കൊവിഡ് ചട്ടലംഘനങ്ങളിൽ കാര്യമായി ഇടപെടാൻ പൊലീസിന് നിർദേശം നൽകി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങാൻ നഗരസഭ അധികൃതരെ ചുമതലപ്പെടുത്തി. താലൂക്കിൽ നടക്കുന്ന വിവാഹ, മരണാനന്തര ചടങ്ങുകൾ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റിനെയും അറിയിച്ചിരിക്കണമെന്നും സബ് കലക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.

ABOUT THE AUTHOR

...view details