തിരുവല്ല പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റുന്നു
എ എസ് ഐ മാർ ഉൾപ്പടെ 31 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
പത്തനംതിട്ട: തിരുവല്ല പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റുന്നു. എസ് ഐ ഉൾപ്പടെ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്റ്റേഷനിലെ മുഴുവൻ പൊലീസുകരെയും നിരീക്ഷണത്തിലാക്കിയതാണ് കാരണം. എ എസ് ഐ മാർ ഉൾപ്പടെ 31 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. വ്യാഴാഴ്ച നടത്തിയ ടി സി ആർ പരിശോധയിലാണ് എസ് ഐ ക്കും ഒരു സിവിൽ പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചത്. എസ് ഐയും എ എസ് ഐ യും സിവിൽ പൊലീസ് ഓഫീസറന്മാരും ഉൾപ്പടെ കഴിഞ്ഞ ദിവസങ്ങളിലായി ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്റ്റേഷന്റെ അത്യാവശ്യ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും 15 പൊലീസുകാരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. നിരീക്ഷണത്തിലാക്കിയ 31 പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവം ടി സി ആർ പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 22 പേരുടെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നോഡൽ മെഡിക്കൽ ഓഫീസർ പറഞ്ഞു.