കേരളം

kerala

ETV Bharat / state

18 കാരിയെ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി: യുവാവ് അറസ്റ്റില്‍

വിവാഹാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായാണ് യുവാവ് അക്രമം നടത്തിയത്.

വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

By

Published : Mar 12, 2019, 2:56 PM IST

തിരുവല്ലയിൽ 18 കാരിയെ നടുറോഡിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. സംഭവത്തിൽ കടപ്ര കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായാണ് ഇയാൾ യുവതിയെ തീ കൊളുത്തിയത്. ഇന്ന് രാവിലെ ഒമ്പത്മണിയോടുകൂടി തിരുവല്ല ചിലങ്ക ജങ്ഷനിലാണ് സംഭവം നടന്നത്. ഇരുവരും പ്ലസ് ടു ക്ലാസില്‍ ഒരുമിച്ച് പഠിച്ചവരാണ്.അന്നു മുതല്‍ അജിന്‍ നിരവധി തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പ്രണയാഭ്യര്‍ത്ഥനനിരസിച്ചതില്‍ പ്രകോപിതനായാണ് പ്രതി അക്രമം നടത്തിയത്.

രണ്ട് കുപ്പി പെട്രോളുമായിഅജിന്‍ പെണ്‍കുട്ടി വരുന്നത് കാത്തിരിക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ കയ്യില്‍ കരുതിയിരുന്ന ഒരു കുപ്പി പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ അജിന്‍. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details