പത്തനംതിട്ട:തിരുവല്ലയിലെ കുറ്റപ്പുഴയിൽ ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് നടന്നു വന്ന കള്ളനോട്ട് കേസിൽ ഏഴ് പേരെ കൂടി പൊലീസ് പിടികൂടി. ഇതോടെ കേസിൽ പിടികൂടിയിലായവരുടെ എണ്ണം എട്ടായി. ആറ് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
തിരുവല്ലയിൽ കള്ളനോട്ട് സംഘത്തിലെ ഏഴുപേർ കൂടി പിടിയിൽ - Thiruvalla
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ആറ് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
തിരുവല്ലയിൽ കള്ളനോട്ട് സംഘത്തിലെ ഏഴുപേർ കൂടി പിടിയിൽ
സംഘത്തോടൊപ്പം ഇന്ന് പിടികൂടിയ രണ്ട് സ്ത്രീകളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിലെ പ്രധാന പ്രതി ശ്രീകണ്ഠപുരം ചെമ്പേലി സ്വദേശി ഷിബു, ഷിബുവിന്‍റെ സഹോദരൻ സജയൻ, പൊൻകുന്നം സ്വദേശി മണി, കൊട്ടരക്കര സ്വദേശി സുധീർ എന്നിവരാണ് പിടിയിലായിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകുവെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി രാജപ്പൻ പറഞ്ഞു.