കേരളം

kerala

ETV Bharat / state

തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തുനിന്നും പുറപ്പെടും; നഗരസഭ പരിധിയില്‍ പ്രാദേശിക അവധി - ഇന്നത്തെ പ്രധാന വാര്‍ത്ത

പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ നാളെ ശബരിമലയിലേയ്‌ക്ക് കൊണ്ടുപോകും

thiruvabharana procession  sabarimala  pandalam  thiruvabharana procession in sabarimala  latest news in sabarimala  makaravilakku  latest news in pathanamthitta  latest news today  തിരുവാഭരണ ഘോഷയാത്ര  ഘോഷയാത്ര നാളെ പന്തളത്തുനിന്നും പുറപ്പെടും  ശബരീശ വിഗ്രഹത്തില്‍  ശബരിമല  മകരസംക്രമ സന്ധ്യ  മകരവിളക്ക്  ശബരിമല ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  പത്തനംതിട്ട ഇന്നത്തെ പ്രധാന വാര്‍ത്ത
തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്തുനിന്നും പുറപ്പെടും

By

Published : Jan 11, 2023, 3:48 PM IST

പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ നാളെ (ജനുവരി 12) പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. 14നാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയിലെത്തിക്കുന്നത്.

പന്തളം കൊട്ടാരം വലിയതമ്പുരാന്‍ മകയിരം നാള്‍ രാഘവ വര്‍മ പ്രതിനിധിയായി രാജരാജ വര്‍മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. ജനുവരി 12ന് പുലര്‍ച്ചെ ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മശാസ്‌ത ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. 11 മണിവരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കുവാനുള്ള സൗകര്യമുണ്ടാകും.

ഉച്ചയോടെ ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഒരുമണിയ്ക്ക് കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണ പേടകങ്ങള്‍ ശിരസിലേറ്റി ശബരിമലയെ ലക്ഷ്യമാക്കി നീങ്ങും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും.

രണ്ടാം ദിവസം ളാഹ വനംവകുപ്പ് സത്രത്തിലേയ്‌ക്ക് പെരുനാട് വഴി എത്തുന്ന ഘോഷയാത്രാസംഘം അവിടെ താവളമടിക്കും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും.

തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ഘോഷയാത്രയ്‌ക്കൊപ്പം യാത്രതിരിക്കുന്ന രാജാവ് പമ്പയിലെത്തി ഭക്തര്‍ക്ക് ഭസ്‌മം നല്‍കി അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറുന്ന രാജാവ് ശബരിമലയില്‍ നടക്കുന്ന കളഭവും മാളികപ്പുറത്ത് നടക്കുന്ന കുരുതിയും കഴിഞ്ഞാണ് ശബരിമല നടയടച്ച് ആഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്.

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ജനുവരി 12ന് പന്തളം നഗരസഭ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ലെന്നും ജില്ല കലക്‌ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details