കേരളം

kerala

ETV Bharat / state

മണ്ണെണ്ണ തലയിലൊഴിച്ച് യുവതി നഗരത്തിലിറങ്ങി

തിരുവല്ല നഗരസഭയ്ക്ക് മുമ്പിലെ കാത്തിരുപ്പ് കേന്ദ്രത്തിലാണ് യുവതിയെത്തിയത്. ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

By

Published : Jul 13, 2020, 12:40 AM IST

The woman in the city with kerosene  kerosene accident  pathanamthitta news  പത്തനംതിട്ട വാര്‍ത്തകള്‍  തിരുവല്ല വാര്‍ത്തകള്‍  മണ്ണെണ്ണ
മണ്ണെണ്ണ തലയിലൊഴിച്ച് യുവതി നഗരത്തിലിറങ്ങി

പത്തനംതിട്ട: മണ്ണെണ തലയിലൊഴിച്ച് നഗരത്തിലെത്തിയ യുവതിയെ പൊലീസ് അനുനയിപ്പിച്ച് ആശുപത്രിയിലാക്കി. തിരുവല്ല നഗരസഭയ്‌ക്ക് മുമ്പിലെ കാത്തിരുപ്പ് കേന്ദ്രത്തിലാണ് ഏകദേശം മുപ്പത് വയസ് തോന്നിക്കുന്ന യുവതിയെ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ തലയിലൂടെ മണ്ണെണ്ണ ഒഴിച്ച നിലയിൽ കാണപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ യുവാവാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് വനിതാ പൊലീസ് അടക്കമുള്ളവർ സ്ഥലത്തെത്തി യുവതിയിൽ നിന്നും വിവരങ്ങൾ ആരാഞ്ഞെങ്കിലും പേരോ മേൽവിലാസമോ വെളിപ്പെടുത്താൻ യുവതി തയാറായില്ല. ഇതോടെ ആംബുലൻസ് എത്തിച്ച് യുവതിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിരണം സ്വദേശിയെന്ന് കരുതുന്ന യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details