പത്തനംതിട്ട: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കൊവിഡ് കെയര്‍ സെന്‍റര്‍, കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റർ എന്നിങ്ങനെ രണ്ടുതരം സെന്‍ററുകളാണ് ഇതിനായി ഒരുക്കുന്നതെന്നും ആദ്യഘട്ടത്തില്‍ ജില്ലയിലെ ആറു താലൂക്കുകളിലായി 110 കൊവിഡ് കെയര്‍ സെന്‍ററുകളാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2133 അറ്റാച്ച്ഡ് മുറികളില്‍ 4261 കിടക്കകളും 1298 നോണ്‍ അറ്റാച്ച്ഡ് മുറികളില്‍ 3183 കിടക്കകളും ഉള്‍പ്പെടെ ആകെ 7444 കിടക്കകള്‍ 110 സെന്‍ററുകളിലായി ആദ്യഘട്ടത്തില്‍ തയ്യാറായിട്ടുണ്ട്. 2431 മുറികള്‍ പുരുഷന്മാര്‍ക്കും 1000 മുറികള്‍ സ്ത്രീകള്‍ക്കുമാണ് മാറ്റിവച്ചിരിക്കുന്നത്. കോഴഞ്ചേരി താലൂക്കില്‍ 28 സെന്‍ററുകളാണുള്ളത്. 430 അറ്റാച്ച്ഡ് മുറികളിലായി 899 കിടക്കകളും 269 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 655 കിടക്കകളും ഒരുക്കാൻ സാധിക്കും. അടൂര്‍ താലൂക്കില്‍ 24 സെന്‍ററുകളിലായി 510 അറ്റാച്ച്ഡ് മുറികളിലായി 875 കിടക്കകളും 88 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 273 കിടക്കകളും ഒരുക്കാനാകും. 875 അറ്റാച്ച്ഡ് മുറികളിലായി 1888 കിടക്കകളും 559 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 1431 കിടക്കകളുമാണ് 33 സെന്‍ററുകളിലായി തിരുവല്ല താലൂക്കില്‍ ഒരുക്കുന്നത്.