പത്തനംതിട്ട :ക്ഷേത്ര പരിസരത്ത് കണ്ടെത്തിയ ഓർമ്മക്കുറവുള്ള വയോധികയെ ബന്ധുവെത്തി കൂട്ടിക്കൊണ്ടുപോയി. ക്ഷേത്ര ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പിങ്ക് പൊലീസ് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയ ചങ്ങനാശേരി മതുമൂല ഇലഞ്ഞിക്കൽ വീട്ടിൽ സൂസന്ന (63) യെയാണ് സഹോദര ഭാര്യയായ ഷേർളിയെത്തി ഞായറാഴ്ച രണ്ട് മണിയോടെ മതുമൂലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
ക്ഷേത്രപരിസരത്ത് കണ്ട വയോധികയെ തേടി ബന്ധുവെത്തി - വയോധിക
തിരുവല്ല കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്ര പരിസരത്ത് ഞായറാഴ്ച രാവിലെ ആറു മണി മുതലാണ് ചങ്ങനാശേരി സ്വദേശി സൂസന്നയെ കാണപ്പെട്ടത്.
തിരുവല്ല കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്ര പരിസരത്ത് ഞായറാഴ്ച രാവിലെ ആറു മണി മുതലാണ് സൂസന്നയെ കാണപ്പെട്ടത്. ക്ഷേത്ര പൂജകൾക്കായി പുലർച്ചെ ആറു മണിയോടെ എത്തിയ മേൽശാന്തി ക്ഷേത്ര നടയടച്ച് മടങ്ങാനൊരുങ്ങുമ്പോഴും ക്ഷേത്രത്തിന് മുമ്പിലെ ആനക്കൊട്ടിലിൽ ഇരിക്കുകയായിരുന്ന വയോധികയോട് കാര്യങ്ങൾ ആരാഞ്ഞു. ഓർമ്മക്കുറവ് മൂലം സ്വന്തം വിലാസം പറയാൻ വയോധികയ്ക്ക് കഴിയാതിരുന്നതിനെ തുടർന്ന് മേൽശാന്തി ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചു.
ക്ഷേത്ര ഭാരവാഹികൾ വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പിങ്ക് പൊലീസ് സൂസന്നയെ മുത്തൂരിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കളെ തേടിപ്പിടിക്കുന്നതിനായി സമീപ സ്റ്റേഷനുകളിലും സോഷ്യൽ മീഡിയകളിൽ അടക്കം വയോധികയുടെ ചിത്രങ്ങൾ പൊലീസ് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സുസന്നയെ സഹോദര ഭാര്യ ഷേർളി എത്തി കൂട്ടിക്കൊണ്ട് പോയത്. സൂസന്നയുടെ സഹോദൻ കഴിഞ്ഞ രണ്ട് ദിവസമായി ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ദിവസമായി വീട്ടിൽ കാണാതിരുന്ന സഹോദരനെ തേടിയിറങ്ങിയതായിരുന്നു സൂസന്നയെന്ന് പൊലീസ് പറഞ്ഞു. വയോധികയെ ക്ഷേത്ര പരിസരത്ത് കണ്ടെത്തിയതായ വാർത്ത ഇ ടി വി ഭാരത് നൽകിയിരുന്നു.