കേരളം

kerala

ETV Bharat / state

ഏജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്‍റിന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി - Punalur resident

പുനലൂർ ഇളമ്പലിൽ തുമ്പമൺ വീട്ടിൽ ജോൺ ചാക്കോ (57) യുടെ മൃതദേഹമാണ് കണ്ടെത്തിയത്

പമ്പാ നദി  പുനലൂർ സ്വദേശി  മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി  Punalur resident  Pampa river
പമ്പാ നദിയിൽ നിന്ന്‌ പുനലൂർ സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

By

Published : Dec 18, 2020, 1:23 PM IST

പത്തനംതിട്ട:തിരുവനന്തപുരം എജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്‍റായ പുനലൂർ സ്വദേശിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി. പമ്പാ നദിയിലെ പരുമല പന്നായി കടവിന് സമീപത്ത് നിന്നും കണ്ടെത്തി. പുനലൂർ ഇളമ്പലിൽ തുമ്പമൺ വീട്ടിൽ ജോൺ ചാക്കോ (57) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓഡിറ്റിങ്ങിന്‍റെ ഭാഗമായി നാല് ദിവസം മുമ്പ് മല്ലപ്പള്ളിയിൽ എത്തിയതായിരുന്നു ജോൺ ചാക്കോ. പുളിക്കീഴ് പൊലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ലാ പൊലീസ് സർജന്‍റെ മേൽനോട്ടത്തിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായതായി പുളിക്കീഴ് എസ് ഐ പറഞ്ഞു.

ABOUT THE AUTHOR

...view details