കേരളം

kerala

ETV Bharat / state

പത്തനംതിട്ട ജില്ലയിൽ  പാഠപുസ്‌തക വിതരണം തുടങ്ങി - thiruvalla

ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ പാഠ പുസ്‌തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്

pathanamthitta  book distrubution  aranmula  thiruvalla  mallapally
പത്തനംതിട്ട ജില്ലയിൽ പുതിയ അധ്യയന വർഷത്തെ പാഠപുസ്‌തക വിതരണം തുടങ്ങി

By

Published : Jun 17, 2020, 10:51 PM IST

പത്തനംതിട്ട: ജില്ലയിൽ 2020-21 അധ്യയന വർഷത്തെ പാഠപുസ്‌തക വിതരണം തുടങ്ങി. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ പാഠ പുസ്‌തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കുടുംബശ്രീയ്ക്കാണ് വിതരണ ചുമതല. തിരുവല്ല, ആറന്മുള, മല്ലപ്പള്ളി, വിദ്യാഭ്യാസ ഉപജില്ലകളിലെ വിതരണം പൂർത്തിയായി. മറ്റ് ഉപജില്ലകളിലേയ്ക്കുള്ള പാഠപുസ്‌തകത്തിന്റെ ക്രമീകരണം തിരുവല്ല പാഠപുസ്‌തക ഡിപ്പോയിൽ നടക്കും. ജില്ലയിലെ പാഠപുസ്‌തക വിതരണം നിശ്ചിത സമയ പരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ അധിക ചുമതല വഹിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

ABOUT THE AUTHOR

...view details