സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്‌തു
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്‌തു.
സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ ഉദ്ഘാടനം ചെയ്‌തു
പത്തനംതിട്ട: മികച്ച ഉത്പന്നങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ശമ്പളവും ഉത്സവബത്തയും ബോണസും വിതരണം ചെയ്യുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. അടഞ്ഞു കിടക്കുന്നതും എന്നാല്‍ തൊഴിലാളികള്‍ ഉള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ഓണസഹായം സര്‍ക്കാര്‍ നല്‍കും. പ്രളയബാധിതർക്കുള്ള പതിനായിരം രൂപ ധനസഹായം ഓണത്തിന് മുന്‍പ് തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.