കേരളം

kerala

ETV Bharat / state

തീര്‍ഥാടന കാലത്ത് ശബരിമലയില്‍ കര്‍ശനസുരക്ഷ

സന്നിധാനത്തും സോപാനത്തിലും കഴിഞ്ഞ തവണ വനിതാ പൊലീസുകാരെ നിയോഗിച്ചെങ്കിലും ഇത്തവണ സന്നിധാനത്ത് വനിതാ പൊലീസ് സാന്നിധ്യമില്ല

തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ കര്‍ശനസുരക്ഷയൊരുക്കും

By

Published : Nov 12, 2019, 5:04 PM IST

തിരുവനന്തപുരം:തീര്‍ഥാടന കാലത്ത് ശബരിമലയുടെയും അനുബന്ധ മേഖലകളുടെയും സുരക്ഷക്കായി 10,017 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. സുപ്രീംകോടതിയുടെ യുവതീ പ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ സന്നിധാനത്തും സോപാനത്തിലും കഴിഞ്ഞ തവണ വനിതാ പൊലീസുകാരെ നിയോഗിച്ചെങ്കിലും ഇത്തവണ സന്നിധാനത്ത് വനിതാ പൊലീസ് സാന്നിധ്യമില്ല.

നാലുഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന സുരക്ഷയില്‍ എസ്.പി, എ.എസ്.പി തലത്തിലുള്ള 24 ഉദ്യോഗസ്ഥരും 112 ഡി.വൈ.എസ്.പിമാരും 264 സി.ഐ മാരും 1185 എസ്.ഐമാരും സംഘത്തിലുണ്ടാകും. സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് സുരക്ഷാ സേനാംഗങ്ങളെ വിന്യസിക്കുക. ഇതിനു പുറമേ തീര്‍ഥാടന കാലത്ത് സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ 1560 സെപ്ഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും വിന്യസിക്കും. നവംബര്‍ 15മുതല്‍ ജനുവരി 16വരെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുന്നത്.

ABOUT THE AUTHOR

...view details