പത്തനംതിട്ട : കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്കായി പ്രത്യേക ബസ് സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സര്‍വീസും ഒരു ഐരാവത് വോള്‍വോ സര്‍വീസുമാണ് ആരംഭിക്കുക. ഡിസംബര്‍ 1 മുതല്‍ ഈ ബസുകള്‍ സര്‍വീസ് നടത്തും.
മണ്ഡല മകര വിളക്ക് : ബെംഗളൂരുവില്‍ നിന്ന് ഡിസംബര്‍ 1 മുതല്‍ പ്രത്യേക ബസ് സര്‍വീസ് - ഐരാവത് വോള്‍വോ
ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സര്‍വീസും ഒരു ഐരാവത് വോള്‍വോ സര്‍വീസുമാണ് കര്‍ണാടക ആര്‍ടിസി ആരംഭിക്കുക. ടിക്കറ്റുകള്‍ https://www.ksrtc.in/ എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം
രാജഹംസ സര്‍വീസ് ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെ 7.29 ന് പമ്പയിലെത്തും. ഐരാവത് വോള്‍വോ സര്‍വീസ് ഉച്ചയ്ക്ക് 2 മണിക്ക് ശാന്തിനഗര്‍ ബസ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെ 6.45 ന് പമ്പയിലെത്തും. തിരിച്ചുള്ള സര്‍വീസില്‍ രാജഹംസ പമ്പയില്‍ നിന്ന് വൈകിട്ട് 5 മണിക്ക് ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് ബെംഗളൂരിവിലെത്തും.
ഐരാവത് വോള്‍വോ നിലക്കലില്‍ നിന്ന് വൈകിട്ട് 6 മണിക്ക് തിരിച്ച് പിറ്റേന്ന് രാവിലെ 11 മണിക്ക് ബെംഗളൂരുവിലെത്തും. ഇരു ബസുകള്‍ക്കും മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്‌റ്റോപ്പുണ്ടാകും. ടിക്കറ്റുകള്‍ https://www.ksrtc.in/ എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.