കേരളം

kerala

ശിശുസൗഹൃദ സാനിറ്റൈസർ ഉപകരണവുമായി അധ്യാപകൻ

By

Published : Jun 5, 2020, 4:32 AM IST

കൈ തൊടാതെ കാല്‍ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ ഡിസ്‌പെൻസറാണ് അധ്യാപകനായ പ്രശാന്ത് കുമാർ വികസിപ്പിച്ചത്.

Sanitiser  Sanitiser Dispensable machine  സാനിറ്റൈസർ
ശിശുസൗഹൃദ സാനിറ്റൈസർ ഉപകരണവുമായി അധ്യാപകൻ

പത്തനംതിട്ട: വിദ്യാർഥികൾക്ക് കൈ തൊടാതെ സാനിറ്റൈസർ ഉപയോഗിക്കാനുള്ള ഉപകരണം നിർമ്മിച്ച് അധ്യാപകൻ. പന്ന്യാലി ഗവൺമെന്‍റ് യുപി സ്‌കൂളിലെ അധ്യാപകനായ പ്രശാന്ത് കുമാറാണ് കുറഞ്ഞ ചിലവില്‍ ശിശുസൗഹൃദ ഉപകരണം നിർമ്മിച്ചത്.

മാസ്‌കിന്‍റെയും സാനിറ്റൈസറുകളുടെയും ഉപയോഗം ജീവിതത്തില്‍ ശീലമായി തീർന്നതോടെ കുട്ടികൾക്ക് സ്‌കൂളുകളിലും അതിനുള്ള അവസരം സൃഷ്‌ടിക്കുകയാണ് പ്രശാന്ത് കുമാർ. സാനിറ്റൈസർ ഉപയോഗിക്കാൻ കുട്ടികൾക്ക് ഉപകരണത്തില്‍ കൈകൊണ്ട് തൊടേണ്ടി വരുന്നില്ല എന്നതാണ് പ്രത്യേകത. ഉപകരണത്തിന്‍റെ താഴെയായി സജ്ജീകരിച്ചിട്ടുള്ള പെഡലില്‍ ചവിട്ടുമ്പോൾ ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കുപ്പിയില്‍ നിന്നും കുട്ടികളുടെ കൈകളിലേക്ക് സാനിറ്റൈസർ ലോഷൻ വീഴുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. അണുക്കൾ കൈയിലൂടെ പടരുമോ എന്ന ആശങ്കയില്ലാതെ വിദ്യാർഥികൾക്ക് ഈ സംവിധാനത്തിലൂടെ കൈകൾ വൃത്തിയായി സൂക്ഷിക്കാം.

ABOUT THE AUTHOR

...view details