പത്തനംതിട്ട :CPM Leader Sandeep Murder -തിരുവല്ലയില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കുടുംബത്തിനൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി - ആര്‍എസ്എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.
Party Will Protect Sandeep's Family : കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി ഏറ്റെടുക്കും. സാമ്പത്തിക സഹായവും കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം പഠിക്കാനുള്ള പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും കോടിയേരി പറഞ്ഞു.