തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് തുറക്കും; ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി - sabarimala latest news
ശബരിമല ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു
തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് തുറക്കും; ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്‌ടോബർ 17ന് വൈകിട്ട് 5 മണിക്ക് തുറക്കും. 22ന് തിരുനട അടയ്ക്കും. തുടർന്ന് ചിത്തിര ആട്ടവിശേഷത്തിനായി ഒക്‌ടോബർ 24ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന ശബരിമല നട 25ന് അടയ്ക്കും. തുലാമാസത്തിൽ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. മണ്ഡപൂജ ഉത്സവത്തിനായും ഓൺലൈൻ ബുക്കിങ് തുടങ്ങി.