കേരളം

kerala

ETV Bharat / state

ശബരിമല നട ഇന്ന് തുറക്കും ; ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനം

കുംഭമാസ പൂജകള്‍ക്കായാണ് ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കുന്നത്

ശബരിമല നട തുറക്കും  ശബരിമലയില്‍ ഭക്തര്‍ക്ക് ഞായര്‍ മുതല്‍ പ്രവേശനം  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  Sabarimala temple open saturday  Sabarimala temple latest news  pathanamthitta latest news
ശബരിമല നട ഇന്ന് തുറക്കും ; ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനം

By

Published : Feb 12, 2022, 4:37 PM IST

പത്തനംതിട്ട : കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്‌ഠര് മഹേശ്വര്‍ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എം.എന്‍ പരമേശ്വരന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെ നാളെ പുലര്‍ച്ചെ മുതല്‍ 17 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം.

17ന് നട അടയ്‌ക്കും. ദിവസവും 15,000 ഭക്തര്‍ക്കാണ് പ്രവേശനാനുമതി. ദര്‍ശനത്തിന് എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈവശം കരുതണം. തിരിച്ചറിയില്‍ രേഖയും കൈവശം സൂക്ഷിക്കണം.

ALSO READ:ഹിജാബ് വിവാദം ഇന്ത്യയുടെ ആഭ്യന്തരം; വിദേശ പ്രതികരണം വേണ്ട: വിദേശകാര്യ മന്ത്രാലയം

ഇന്ന് പൂജകള്‍ ഉണ്ടാകില്ല. നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക്‌ നട തുറക്കും. നിര്‍മാല്യ ദര്‍ശത്തിന് ശേഷം പതിവ് അഭിഷേകം ഉണ്ടാകും. തുടര്‍ന്ന് മഹാഗണപതിഹോമം, നെയ്യഭിഷേകം എന്നിവ നടക്കും. 7.30 ന് ഉഷപൂജയുണ്ടാകും. 17ാം തിയതി വരെ ഉദയാസ്‌തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവയും ഉണ്ടാകും.

17ന് രാത്രി ഒന്‍പത് മണിക്ക് നടയടയ്ക്കും‌. ശേഷം മീനമാസ പൂജകള്‍ക്കും ഉത്രം ഉത്സവത്തിനുമായി മാര്‍ച്ച്‌ എട്ടിന് നട തുറക്കും. ഒന്‍പതിനാണ് കൊടിയേറ്റ്. 18ന് പൈങ്കുനി ഉത്രം ആറാട്ടിന് ശേഷം 19ന് രാത്രി നടയടയ്‌ക്കും.

ABOUT THE AUTHOR

...view details