പത്തനംതിട്ട:ഈ വർഷത്തെ മണ്ഡല- മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ശബരിമല നട അടച്ചു. മഹാമാരികാലത്തും ആചാരപ്രകാരമുള്ള എല്ലാ പൂജകളും പൂർത്തിയാക്കിയാണ് മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് പരിസമാപ്‌തിയായത്. പന്തളം രാജപ്രതിനിധിയോടൊപ്പം തിരുവാഭരണങ്ങൾ കാൽനടയായി പന്തളം കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.
മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് പരിസമാപ്‌തി; ശബരിമല നട അടച്ചു ബുധനാഴ്‌ച രാത്രി വരെയേ തീർഥാടകർക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നുള്ളൂ. ജനുവരി 20ന് പന്തളം രാജപ്രതിനിധി ശങ്കർ വർമ മാത്രമാണ് ദർശനം നടത്തിയത്. രാജപ്രതിനിധിയുടെ ദർശനത്തിനായി രാവിലെ അഞ്ചിന് നട തുറന്നു.
ഗണപതി ഹോമത്തിന് ശേഷം 6.15ന് പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തി. മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നടയടച്ച് രാജപ്രതിനിധിക്ക് താക്കോല്‍ കൈമാറി. പതിനെട്ടാം പടിയ്ക്ക് താഴെ വച്ച് രാജപ്രതിനിധി അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചെലവിനായി ഒരു കിഴി പണവും ക്ഷേത്രത്തിന്‍റെ താക്കോലും ഏല്‍പ്പിച്ചു.
കുഭമാസ പൂജകള്‍ക്കായി ഫെബ്രുവരി പന്ത്രണ്ടിന് വൈകിട്ട് ശബരിമല നട തുറക്കും. തിരുവാഭരണ ഘോഷയാത്ര ഞായറാഴ്ച്ച പന്തളത്ത് മടങ്ങിയെത്തും.
Also Read: കുതിരാനില്‍ രണ്ടാമത്തെ തുരങ്കം ഭാഗികമായി തുറന്നു