പത്തനംതിട്ട : ശബരിമല സന്നിധാനത്തെ വെടിപ്പുരയ്ക്ക് തീ പിടിച്ച് മൂന്നുപേർക്ക് പരിക്ക്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം.
സന്നിധാനത്ത് വെടിപ്പുരയ്‌ക്ക് തീ പിടിച്ച് അപകടം ; മൂന്നുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു ശബരിമല സന്നിധാനത്തെ വെടിപ്പുരയ്ക്ക് തീ പിടിച്ച് അപകടം ഉണ്ടായത്. ചെങ്ങന്നൂര്‍ സ്വദേശികളായ എ ആർ ജയകുമാർ, അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയകുമാറിന്‍റെയും അമലിന്‍റെയും പരിക്ക് ഗുരുതരമാണ്
വെടിപ്പുരയ്ക്ക് തീ പിടിച്ച് അപകടം
മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ജയകുമാറിന്‍റെയും അമലിന്‍റെയും പരിക്ക് ഗുരുതരമാണ്.