പത്തനംതിട്ട: ശബരിമലയിലെ വരുമാനം 14 കോടിയായി ഉയർന്നു. കഴിഞ്ഞ മൂന്നുദിവസം കൊണ്ട് ലഭിച്ചത് നാലുകോടി രൂപയാണ്. കാണിക്ക ഇനത്തിലും വർധന രേഖപ്പെടുത്തി.
ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞിരുന്നു. നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തിനുള്ളിലാണ് വരുമാനമായി 10 കോടിയിലധികം രൂപ ലഭിച്ചത്.