കേരളം

kerala

ETV Bharat / state

ശബരിമലയിൽ വരുമാനം 10 ദിവസത്തിനുള്ളിൽ 10 കോടി കവിഞ്ഞു: Sabarimala - ശബരിമലയിൽ വരുമാനം 10 കോടി കവിഞ്ഞു

Sabarimala: നിയന്ത്രണങ്ങളില്‍ ഇളവ് വന്ന് കൂടുതൽ ഭക്‌തർ ശബരിമലയിലേക്ക് എത്തുന്നതോടെ വരുമാനം ഇനിയും വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ പ്രതീക്ഷ.

sabarimala revenue  sabarimala revenue crossed 10 crore  SABARIMALA MANDALAM MAKARAVILAKKU  ശബരിമലയിൽ വരുമാനം 10 കോടി കവിഞ്ഞു  ശബരിമലയിൽ വരുമാനം വർധിച്ചു
ശബരിമലയിൽ വരുമാനം 10 ദിവസത്തിനുള്ളിൽ 10 കോടി കവിഞ്ഞു: Sabarimala

By

Published : Nov 27, 2021, 11:20 AM IST

പത്തനംതിട്ട: ശബരിമലയില്‍ നവംബര്‍ 16 മുതല്‍ 25 വരെയുള്ള പത്ത് ദിവസത്തുള്ളില്‍ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപ. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നട വരവിലും വര്‍ധനയുണ്ടായി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വരുമാനം വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ പ്രതീക്ഷ.

216 വ്യാപാര സ്ഥാപനങ്ങളില്‍ 100 എണ്ണമാണ് ഇതുവരെ ലേലത്തില്‍ പോയത്. പരമ്പരാഗത പാത തുറക്കുമ്പോള്‍ ലേല നടപടികള്‍ വീണ്ടും ആരംഭിക്കും. നീലിമല വഴിയുള്ള പരമ്പരാഗത പാത ഉടന്‍ തുറക്കും. ലേലത്തില്‍ പോകാതിരുന്ന നാളീകേരം ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തില്‍ പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തിലും വര്‍ധനയുണ്ടായി.

ALSO READ:'കയറ്റിയിറക്കാൻ' ഇവിടെ തര്‍ക്കം വേണ്ട, ശബരിമലയില്‍ ഹൈക്കോടതി ഇടപെടല്‍: Sabarimala

സന്നിധാനത്ത് ഭക്തര്‍ക്ക് കൂടുതല്‍ ഇളവ് അനുവദിക്കാനും നീക്കമുണ്ട്. രാത്രി തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി ഇളവ് നല്‍കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details