കോട്ടയം : എരുമേലിക്ക് സമീപം കണമലയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.ഒന്‍പത് പേർക്ക് പരിക്കുണ്ട്. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. മലയിറങ്ങിയ കർണാടക സ്വദേശികളായ തീർഥാടകരുടെ കാറും ദർശനത്തിന് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ ബസുമാണ് അപകടത്തിൽപ്പെട്ടത്.
എരുമേലിയില്‍ അയ്യപ്പഭക്തരുടെ വാഹനം അപകടത്തില്‍പ്പെട്ടു ; കര്‍ണാടക, തമിഴ്‌നാട് സ്വദേശികളടക്കം 9 പേര്‍ക്ക് പരിക്ക് - ശബരിമല ഇന്നത്തെ പ്രധാന വാര്‍ത്ത
മലയിറങ്ങിയ കർണാടക സ്വദേശികളായ തീർഥാടകരുടെ കാറും ദർശനത്തിന് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ ബസുമാണ് അപകടത്തിൽപ്പെട്ടത്
അയ്യപ്പന്മാരുടെ വാഹനം അപകടത്തില്‍പ്പെട്ടു
നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും ബസിൽ ഉണ്ടായിരുന്ന ഏഴുപേർക്കുമാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സ് സംഘം അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. എരുമേലി, കാളകെട്ടി താത്കാലിക ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നും യൂണിറ്റുകള്‍ എത്തി സ്‌റ്റേഷന്‍ ഓഫിസര്‍ വാസിത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
Last Updated : Dec 12, 2022, 3:06 PM IST