കേരളം

kerala

ETV Bharat / state

ശബരിമല തീർഥാടനം: ദർശനത്തിന് ഭക്തജനപ്രവാഹം - ശബരിമലയിൽ തിരക്ക്

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായും ശബരിമലയിൽ എത്തുന്നത്.

sabarimala pilgrimage updation  sabarimala pilgrimage  sabarimala pilgrims  sabarimala  sabarimala devotees  ശബരിമല  ശബരിമലയിൽ ഭക്തജനത്തിരക്ക്  ശബരിമല തീർഥാടനം  ശബരിമല  ശബരിമല തീർഥാടകർ  ശബരിമല ദർശനം  ശബരിമലയിൽ തിരക്ക്  ശബരിമല ദർശനത്തിന് തിരക്ക്
ശബരിമല തീർഥാടനം: ദർശനത്തിന് ജനപ്രവാഹം

By

Published : Dec 3, 2022, 1:46 PM IST

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി ഇന്ന് രാവിലെ അനുഭവപ്പെട്ടത് വലിയ ഭക്തജനത്തിരക്ക്. നടപ്പന്തൽ നിറഞ്ഞ് ഭക്തരുടെ നിര നീണ്ടു. നെയ്യഭിഷേകത്തിനും നീണ്ട ക്യൂവായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായും എത്തുന്നത്. അവധി ദിനങ്ങളായതിനാൽ ഇന്നും നാളെയും തിരക്ക് തുടരുമെന്നാണ് കണക്കക്കുന്നത്.

ശബരിമലയിൽ ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 10 ലക്ഷം കടന്നതായാണ് കണക്കുകൾ. പ്രതിദിനം അരലക്ഷത്തിന് മുകളിൽ ഭക്തരാണ് സന്നിധാനത്തേയ്ക്ക് എത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകർ ശബരിമലയിൽ എത്തുന്നത്. ഓൺലൈൻ വഴിയും 13 ഇടങ്ങളിൽ നേരിട്ടും ബുക്ക് ചെയ്‌താണ് ഭക്തർ ശബരിമലയിലേക്ക് എത്തുന്നത്. ദേവസ്വം ബോർഡിന്‍റെ കണക്ക് പ്രകാരം നട തുറന്ന ദിവസം മുതൽ നവംബർ 30 വരെ ആകെ 8.74 ലക്ഷം തീർഥാടകരാണ് അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് എത്തിയത്.

ശബരിമല ദർശനത്തിന് ഭക്തജനപ്രവാഹം

ദർശനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ കുട്ടികളുടെ കൈയിൽ ബാൻഡ് കെട്ടി രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയാണ് വിടുന്നത്. പുൽമേട് വഴി രാവിലെ 7 നും ഉച്ചയ്ക്ക് 2നും ഇടയിലാണ് പ്രവേശനം.

ABOUT THE AUTHOR

...view details