കേരളം

kerala

ETV Bharat / state

ശബരിമല തീർഥാടനം; ദര്‍ശനപുണ്യം തേടി പുല്ലുമേട് വഴി എത്തിയത് 37,515 പേര്‍ - പാണ്ടിത്താവളം

വാഹനങ്ങളില്‍ സത്രത്തിലെത്തി 12 കിലോമീറ്റര്‍ നടന്ന് പാണ്ടിത്താവളം വഴിയാണ് സന്നിധാനത്ത് എത്തുന്നത്. കാനനപാതയിലൂടെയുള്ള യാത്രയിൽ സുരക്ഷ ഒരുക്കാൻ വനംവകുപ്പ് വാച്ചര്‍മാരുമുണ്ടാകും. സന്നിധാനത്ത് ഇന്ന് രാവിലെ ദർശനത്തിന് വൻ ഭക്തജനങ്ങളുടെ തിരക്കായിരുന്നു.

ശബരിമല തീർഥാടനം  ശബരിമല  ശബരിമല തീർഥാടകർ  ശബരിമല തീർഥാടനം പുല്ലുമേട് യാത്ര  പുല്ലുമേട് വഴി തീർഥാടകർ  sabarimala pilgrimage forest route  sabarimala pilgrimage  sabarimala  sabarimala pilgrims  പുല്ലുമേട്  പാണ്ടിത്താവളം  ശബരിമല സന്നിധാനം
ശബരിമല തീർഥാടനം

By

Published : Jan 3, 2023, 11:37 AM IST

ശബരിമലയിൽ ഇന്ന് രാവിലെ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്

പത്തനംതിട്ട:പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള യാത്ര, അത് കല്ലും മുള്ളും കാലിന് മെത്തയാക്കിയുള്ള സഞ്ചാരമാണ്. അത്തരത്തില്‍ പുല്ലുമേട് വഴി 37,515 പേരാണ് ദര്‍ശനപുണ്യം തേടിയെത്തിയത്. 1,494 പേര്‍ ഇതുവഴി മടങ്ങിപ്പോവുകയും ചെയ്‌തു.

വാഹനങ്ങളില്‍ സത്രത്തിലെത്തി 12 കിലോമീറ്റര്‍ നടന്ന് വേണം പാണ്ടിത്താവളം വഴി സന്നിധാനത്ത് എത്താന്‍. വന്യമൃഗങ്ങളുള്ള കാട്ടിലൂടെ അല്‍പ്പം സാഹസികമാണ് ഈ യാത്ര. ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കാന്‍ നാല് കേന്ദ്രങ്ങളില്‍ സൗകര്യമുണ്ട്.

സുരക്ഷ ഒരുക്കാന്‍ വിവിധയിടങ്ങളില്‍ വനംവകുപ്പ് വാച്ചര്‍മാരുമുണ്ടാകും. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് സത്രം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ നിന്നും പുല്‍മേട്ടിലേക്ക് കടത്തിവിടുക. അഞ്ച് മണിക്കൂറിലേറെ നടക്കേണ്ടതിനാല്‍ രണ്ട് മണിക്ക് ശേഷം പുറപ്പെട്ടാല്‍ രാത്രി കാട്ടിലൂടെ നടക്കേണ്ടി വരും. അതിനാലാണ് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ABOUT THE AUTHOR

...view details