ചിത്തിര ആട്ടവിളക്കിനായി ശബരിമല നട തുറന്നു - latest sabarimala news
വിശേഷാൽ വഴിപാടായി ഇന്ന് ഉദയാസ്‌തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്‌പാഭിഷേകം തുടങ്ങിയവ നടത്തും.
പത്തനംതിട്ട: ചിത്തിര ആട്ടവിളക്കിനായി ശബരിമല നട ഇന്ന് തുറന്നു. തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, നിയുക്ത മേൽശാന്തിമാരായ എ.കെ.സുധീർ നമ്പൂതിരി, എം.എസ്.പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. വിശേഷാൽ വഴിപാടായി ഇന്ന് ഉദയാസ്‌തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്‌പാഭിഷേകം തുടങ്ങിയവ നടത്തും. പൂജകൾ പൂർത്തിയാക്കി രാത്രി പത്തിന് നട അടക്കും. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നവംബർ 16ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും. പുതിയ മേൽശാന്തിമാരുടെ അവരോധന ചടങ്ങുകളും 16ന് നടക്കും.