കേരളം

kerala

ETV Bharat / state

ശബരിമല നിറപുത്തരി ആഗസ്റ്റ് 16ന്

ചടങ്ങുകൾക്കായി ക്ഷേത്രനട ആഗസ്റ്റ് 15ന് വൈകിട്ട് അഞ്ചിന് തുറക്കും

sabarimala  sabarimala niraputhari 2021  ശബരിമല  ശബരിമല നിറപുത്തരി
ശബരിമല നിറപുത്തരി ആഗസ്റ്റ് 16ന്

By

Published : Jul 30, 2021, 12:04 AM IST

പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നിറപുത്തരി പൂജാ ചടങ്ങുകള്‍ ആഗസ്റ്റ് 16ന് നടക്കും. ഇതിനായി ക്ഷേത്രനട ആഗസ്റ്റ് 15ന് വൈകിട്ട് അഞ്ചിന് തുറക്കും. ഇക്കുറിയും നിറപുത്തരി പൂജയ്ക്കായി ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് എടുക്കുന്ന നെല്‍ക്കതിരുകള്‍ ശബരിമലയിലെ കരനെല്‍കൃഷിയില്‍ വിളഞ്ഞവയാണ്.

Also Read: ഭരതന്‍റെ സ്ത്രീകളും പ്രകൃതിയുടെ നിറങ്ങളും

കൊവിഡ് വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് നിറപുത്തരി ചടങ്ങിലേക്കായി ഭക്തര്‍ പുറത്ത് നിന്ന് കതിര്‍ക്കറ്റകള്‍ കൊണ്ടുവരുവാന്‍ അനുവദിക്കുന്നതല്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ക‍ഴിഞ്ഞ നിറപുത്തരി പൂജയ്ക്ക് ശബരിമലയില്‍ കൃഷിചെയ്ത നെല്‍കതിരുകളാണ് ഉപയോഗിച്ചത്. ആഗസ്റ്റ് 16ന് പുലര്‍ച്ചെ 5.55 നും 6.20നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ നിറപുത്തരി പൂജാ ചടങ്ങുകള്‍ നടക്കും.

ABOUT THE AUTHOR

...view details