പത്തനംതിട്ട: ശബരിമല സ്‌ത്രീപ്രവേശനത്തിൽ നിയമനിർമാണം ഉടനില്ലെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ച സാഹചര്യത്തിൽ ശബരിമല കർമസമിതി ഇന്ന് യോഗം ചേരും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർ നിലപാടുകളും സമരവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നത് ചർച്ച ചെയ്യാനാണ് ഇന്ന് രാവിലെ പന്തളത്ത് യോഗം ചേരുന്നത്.
ശബരിമല സ്‌ത്രീപ്രവേശനം ; കർമസമിതി യോഗം ഇന്ന് - sabarimala women entry
ശബരിമല ആചാരസംരക്ഷണത്തിന് സുപ്രീംകോടതി വിധി മറികടക്കാന്‍ ഉടന്‍ നിയമനിര്‍മാണത്തിനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു
ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ നിലപാട് ശബരിമല കർമസമിതിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. അതിനാൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി എങ്ങനെ സമരങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നതും വെല്ലുവിളിയാണ്. ശബരിമല ആചാരസംരക്ഷണത്തിന് സുപ്രീംകോടതി വിധി മറികടക്കാന്‍ ഉടന്‍ നിയമനിര്‍മാണത്തിനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലോക്‌സഭയില്‍ ശശി തരൂര്‍ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം പറഞ്ഞത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും റിവ്യു ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷമായിരിക്കും നടപടിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്.