തിരുവനന്തപുരം: തിരുപ്പതി മാതൃകയിൽ ശബരിമല വികസന അതോറിട്ടി രൂപീകരിക്കാൻ സർക്കാർ നീക്കം. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ സർക്കാരിന് നിയന്ത്രണം ഉറപ്പാക്കും വിധം തിരുവിതാംകൂർ - കൊച്ചി ഹിന്ദുമത സ്ഥാപന നിയന്ത്രണ ചട്ടം ഭേദഗതി ചെയ്യും. ശബരിമല വികസന അതോറിട്ടി രൂപീകരിക്കുന്നതോടെ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അധികാരങ്ങളും ചുമതലകളും അതോറിട്ടിയിലേക്ക് മാറും.
ശബരിമല കൈപ്പിടിയിലാക്കാൻ സർക്കാർ നീക്കം - thirupathi
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ സർക്കാരിന് നിയന്ത്രണം ഉറപ്പാക്കും വിധം തിരുവിതാംകൂർ - കൊച്ചി ഹിന്ദുമത സ്ഥാപന നിയന്ത്രണ ചട്ടം ഭേദഗതി ചെയ്യും.
ഹൈക്കോടതി റിട്ട. ജഡ്ജി അധ്യക്ഷനായ ഉന്നതാധികാര സമിതിക്കാണ് ഇപ്പോൾ മേൽനോട്ടം. ഇത് ഉദ്യോഗസ്ഥ നിയന്ത്രണത്തിലേക്ക് മാറ്റും. സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും വികസന അതോറിറ്റി ചെയർമാൻ. അതോറിറ്റി വരുന്നതോടെ ഹൈക്കോടതിയുടെ ഇടപെടൽ നിയന്ത്രിക്കപ്പെടും.
പമ്പയിൽ 10 ലക്ഷം സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്‍റ് സ്ഥാപിക്കുമെന്നും ശബരിമലയിൽ തിരുപ്പതി മാതൃകയിൽ വികസനം ഉറപ്പാക്കുമെന്നും സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശബരിമല വികസനത്തിന് 739 കോടി സംസ്ഥാന ബജറ്റിൽ വിലയിരുത്തിയിരുന്നു.