പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് (Ayyappa temple in Sabarimala) ആരോഗ്യ സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി ചെന്നൈയില്‍ നിന്നും (Tamil Nadu Minister for Hindu Religious) അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് എത്തി. ഡോക്ടര്‍, നഴ്സ് എന്നിവരുടെ സേവനവും ലാബ്, ഐ.സി.യു സംവിധാനവും ആംബുലന്‍സിലുണ്ട്.|Mandalam-Makaravilakku
ആംബുലന്‍സിന്‍റെ ഫ്‌ളാഗ് ഓഫ് തമിഴ്നാട് ഹിന്ദുമത മന്ത്രി ആര്‍.കെ. ശേഖര്‍ ബാബു കഴിഞ്ഞ തിങ്കളാഴ്ച (നവംബര്‍ 15) ചെന്നൈയില്‍ നിര്‍വഹിച്ചു. മണ്ഡല മകരവിളക്ക് കാലത്ത് ഇരുപത്തിനാലു മണിക്കൂറും സേവന സജ്ജമായി ആംബുലന്‍സ് പമ്പയില്‍ ഉണ്ടാകും. എസ്.ഐ.എം.എസ് ഹോസ്പിറ്റില്‍ ഗ്രൂപ്പാണ് സംവിധാനം ഒരുക്കുന്നത്.
Also Read: Sabarimala | ഗംഗയിലെയും ഗംഗോത്രിയിലെയും പുണ്യജലം നമ്മുടെ നാട്ടിലും