കേരളം

kerala

ETV Bharat / state

Sabarimala Annadanam | ശബരിമല അന്നദാനശാലയില്‍ തിരക്കേറുന്നു ; അന്നമൂട്ടുന്നത് പ്രതിദിനം പതിനായിരം ഭക്തര്‍ക്ക്

Sabarimala Annadanam | മണ്ഡലപൂജയ്ക്ക് തിരക്കേറുന്ന സാഹചര്യത്തില്‍ അന്നദാനശാലയില്‍ അധികൃതര്‍ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്.

Sabarimala Annadanam  ശബരിമല അന്നദാനശാലയില്‍ തിരക്ക്  ശബരിമല മണ്ഡലപൂജ  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  sabarimala todays news  Pathanamthitta todays news  Increasing Crowd in Sabarimala Annadanam
Sabarimala Annadanam: ശബരിമല അന്നദാനശാലയില്‍ തിരക്കേറുന്നു; അന്നമൂട്ടുന്നത് പ്രതിദിനം പതിനായിരം ഭക്തര്‍ക്ക്

By

Published : Dec 25, 2021, 3:42 PM IST

പത്തനംതിട്ട : അയ്യപ്പഭക്തരുടെ ഒഴുക്ക്‌ ആരംഭിച്ചതോടെ ശബരിമല സന്നിധാനത്തും പമ്പയിലുമുള്ള അന്നദാനശാലകളില്‍ തിരക്കേറുന്നു. പ്രതിദിനം പതിനായിരം അയ്യപ്പഭക്തര്‍ക്കാണ് സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ അന്നദാനശാല സൗകര്യമൊരുക്കിയത്. മണ്ഡലപൂജയ്ക്ക് തിരക്കേറുമെന്നതിനാല്‍ ഇന്നും നാളെയും കൂടുതല്‍ ഭക്തര്‍ അന്നദാന മണ്ഡപത്തിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.

രാവിലെ ആറിന് ആരംഭിക്കുന്ന പ്രവര്‍ത്തനം രാത്രി 10.30 വരെ നീണ്ടുനില്‍ക്കും. പുലര്‍ച്ചെ ദര്‍ശനം കഴിഞ്ഞ് എത്തുന്ന ഭക്തര്‍ക്കായി രാവിലെ ആറിന് മുന്‍പുതന്നെ പ്രഭാതഭക്ഷണമായി ഉപ്പുമാവും കടലക്കറിയും തയാറായിരിക്കും. രാവിലെ 11 വരെയാണ് പ്രഭാത ഭക്ഷണം.

ശബരിമല അന്നദാനശാലയില്‍ തിരക്കേറുന്നു

ALSO READ:ക്രിസ്‌മസ് ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണിവരെ പുലാവാണ് നല്‍കുന്നത്. വൈകിട്ട് ആറ് മുതല്‍ സായാഹ്നഭക്ഷണം നല്‍കും. ഹരിവരാസനം പാടി നട അടക്കുന്നതുവരെ രാത്രിഭക്ഷണം ലഭിക്കും. കഞ്ഞിയും പയറും പുലാവും ഈ സമയത്ത് ഭക്തര്‍ക്ക് ലഭിക്കും.

ഹോട്ടലുകളൊന്നും ഇല്ലാതിരുന്ന കാലത്താണ് അന്നദാന ശാലയെന്ന ആശയം ശബരിമലയില്‍ നടപ്പാക്കുന്നത്. വൈകാതെ തന്നെ ഭക്തര്‍ക്ക് വിശ്വസ്‌തതയോടെ ആശ്രയിക്കാന്‍ കഴിയുന്ന ഭക്ഷണശാലയായി ഇത് മാറി. ഒരു ദിവസം 40,000 പേര്‍ക്കുവരെ ആതിഥ്യമരുളാനുള്ള ശേഷി ഈ മണ്ഡപത്തിനുണ്ട്.

കൊവിഡ് സാഹചര്യങ്ങള്‍ ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും ഒരുനേരം 2500 പേര്‍ അന്നദാന ശാലയിലത്തുന്നുവെന്നാണ് കണക്ക്.

ABOUT THE AUTHOR

...view details