ശബരിമല നട ഇന്ന് തുറക്കും - കനത്ത സുരക്ഷ
യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്
ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട:എടവമാസ പൂജകൾക്കായി ശബരിമലയിൽ ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്രനട തുറക്കും. പതിവ് പൂജകൾക്ക് ശേഷം 19ന് രാത്രി പത്തിന് ഹരിവരാസനം പാടി നടയടക്കും. യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തീർഥാടകരുടെ വാഹനങ്ങൾക്ക് ഇത്തവണയും നിലയ്ക്കൽ വരെ മാത്രമേ പ്രവേശനം അനുവദിച്ചിട്ടുളളു. സ്ത്രീകളെത്തിയാല്‍ ശബരിമല കര്‍മ്മ സമിതി തടയുമെന്നാണ് സൂചന.