കേരളം

kerala

ETV Bharat / state

റാന്നിയില്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു - Ranni

വാര്‍ഡിലുള്ളവരുടെയും പ്രവാസികളുടെയും സഹകരണത്തോടെ 58 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്

Ranni Grama Panchayat distributed free food kits  ഭക്ഷ്യ കിറ്റ്  റാന്നി ഗ്രാമപഞ്ചായത്ത്  റാന്നി  Ranni  പത്തനംതിട്ട  Ranni Grama Panchayat distributed free food kits  ഭക്ഷ്യ കിറ്റ്  റാന്നി ഗ്രാമപഞ്ചായത്ത്  റാന്നി  Ranni  പത്തനംതിട്ട
റാന്നിയില്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

By

Published : May 20, 2021, 2:42 AM IST

പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുതിശേരിമലയില്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടത്തി. വാര്‍ഡിലുള്ളവരുടെയും പ്രവാസികളുടെയും സഹകരണത്തോടെ 58 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണമാണ് നടന്നത്.

ALSO READ:പത്തനംതിട്ടയിൽ കൊവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് ജില്ലാ കലക്‌ടർ

ഭക്ഷ്യ കിറ്റ് വിതരണോത്ഘാടനം റാന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി സുധാകുമാരി നിര്‍വഹിച്ചു. കൊവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്കും ലോക്ഡൗണില്‍ തൊഴില്‍ രഹിതരായ കൂലിപ്പണിക്കാർ അടങ്ങിയ കുടുംബങ്ങള്‍ക്കാണ് പച്ചക്കറി വിഭവങ്ങളും പലവ്യഞ്ജന സാധനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്‌തത്.

ALSO READ:ഐസിയു കിടക്കകളുടെ എണ്ണം കുറവ്; ജാഗ്രത തുടരണമെന്ന് പത്തനംതിട്ട കലക്ടര്‍

ABOUT THE AUTHOR

...view details